കൊച്ചി: സീറോ മലബാർ സഭ അല്മായ ഫോറത്തിന്റെ നേതൃത്വത്തിൽ കത്തോലിക്കാ അല്മായ നേതൃസമ്മേളനവും സിന്പോസിയവും നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പാലാരിവട്ടം പിഒസിയിൽ നടക്കും. സിബിസിഐ അല്മായ കൗണ്‍സിൽ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനെ ചടങ്ങിൽ അനുമോദിക്കും. സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണവും സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറി ജോസ് വിതയത്തിൽ ആമുഖപ്രഭാഷണവും നത്തും. ഭാരതസഭയുടെ അല്മായ മുന്നേറ്റങ്ങളും സാധ്യതകളും എന്നവിഷയത്തിൽ ഷെവ. വി.സി. സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിക്കും. കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ് മോഡറേറ്ററാകും. കേരളത്തിലെ വിവിധ രൂപതകളിലെ അല്മായ നേതാക്കൾ പങ്കെടുക്കും.